2 thoughts on “Italy Return Hubs Law: അഭയാർത്ഥികൾക്കും രേഖകളില്ലാത്തവർക്കും തിരിച്ചടിയാകുമോ?

  1. ഒരു പാർട്ടിയുടെ അഭിപ്രായത്തെ മാനിച്ചല്ല ഈ നിയമം വന്നിട്ടുള്ളതുയ്, പകരം european നിയമത്തിലുള്ളതിനെ ശക്തിപ്പെടുത്തിയതാണ് . അതിനു കാരണം ഇറ്റലി വഴിയാണ് കൂടുതൽ അഭയാർത്ഥികൾ യൂറോപ്പിലേക്കു വന്നുകൊണ്ടിരിക്കുന്നത് . മറ്റു രാജ്യങ്ങൾ അതിനു ശക്തമായ നടപടികൾ സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തിയതിന്റെ അടിസ്ഥാനത്തിൽ ആണ്‌ ഇപ്പോൾ ഭരിക്കുന്ന വലതു പക്ഷം ഇതിനു പ്രാധാന്യം കൊടുത്തത്. ഒപ്പം റോമിലുൾപ്പടെ പല സ്ഥലങ്ങളിലും നടന്ന കുറ്റകൃത്യങ്ങളും ഇതിനു പിന്നിലുണ്ട്.
    Permesso PROVISSORIO / TEMPORARY stay permit കിട്ടിയ അഭയാർത്ഥികളുടെ കമ്മീഷൻ (അന്തിമ തീരുമാനം ) അറിയും വരെ ബുദ്ധിമുട്ടില്ല .
    യൂറോപ്പിന്റെ മറ്റു രാജ്യങ്ങളുടെ valid വിസയുമായി ഇറ്റലിയിൽ എത്തിയവരുടെ visa കാലാവധി കഴിഞ്ഞു illegal ആയി നിൽക്കുന്നവർക്കാണ് കൂടുതൽ ബുദ്ധിമുട്ട് വരാൻ സാധ്യത ഉള്ളത്!

    നിയമം ശക്തിപ്പെടുത്തി എന്നു മാത്രം!

    @₹0

    1. ബ്രോ പറഞ്ഞത് ശരിയാണ്. ഇതൊരു പാർട്ടിയുടെ മാത്രം തീരുമാനമല്ല, യൂറോപ്യൻ യൂണിയന്റെ മൊത്തത്തിലുള്ള ‘Migration Pact’ന്റെ ഭാഗമാണ്. ഇറ്റലിയിലേക്കുള്ള അഭയാർത്ഥി പ്രവാഹം നിയന്ത്രിക്കാൻ മറ്റു യൂറോപ്യൻ രാജ്യങ്ങൾ നൽകിയ സമ്മർദ്ദമാണ് ഈ നിയമം വേഗത്തിലാക്കാൻ കാരണം.

      നേരത്തെ യുകെയും (UK) ഇറ്റലിയും ഇത്തരത്തിൽ ‘റുവാണ്ട മോഡൽ’ പോലെ ചില സംവിധാനങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് കോടതികൾ അത് തടഞ്ഞതുകൊണ്ടാണ് നടപ്പിലാകാതിരുന്നത്. പക്ഷേ ഇപ്പോൾ സാഹചര്യം മാറി—യൂറോപ്പ് മുഴുവനായി ഈ ‘റിട്ടേൺ ഹബ്ബ്’ എന്ന രീതി അംഗീകരിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ കോടതികളിൽ നിന്ന് മുൻപത്തെപ്പോലെ വലിയ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യത കുറവാണ്.

      രേഖകളില്ലാത്തവരുടെ (Illegal) കാര്യം ബ്രോ പറഞ്ഞതുപോലെ വളരെ കടുപ്പമാകും. വെറുതെ നാടുകടത്തുക മാത്രമല്ല, 24 മാസം വരെ ഡിറ്റൻഷൻ സെന്ററുകളിൽ കഴിയേണ്ടി വരുന്ന സാഹചര്യം വരും. അസിലോ ഉള്ളവർക്ക് താൽക്കാലികമായി ആശ്വാസമുണ്ടെങ്കിലും, പുതിയ ‘ഫാസ്റ്റ് ട്രാക്ക്’ രീതി വന്നാൽ അപേക്ഷകളിൽ വളരെ വേഗത്തിൽ തീരുമാനമുണ്ടാകും. അപേക്ഷ നിരസിക്കപ്പെട്ടാൽ പിന്നെ അവിടെ തുടരുക എന്നത് അസാധ്യമാകും. നിയമം അതിന്റെ എല്ലാ ശക്തിയോടും കൂടി നടപ്പിലാക്കാൻ തന്നെയാണ് ഇത്തവണത്തെ തീരുമാനം.

Leave a Reply

Your email address will not be published.Required fields are marked*