നമസ്കാരം, The Italian Way-ലേക്ക് ഏവർക്കും സ്വാഗതം. എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ! [
2026-ൽ ഏറ്റവും കൂടുതൽ കുടിയേറ്റ സാധ്യതകളുള്ള രാജ്യങ്ങളിലൊന്നാണ് ഇറ്റലി. ഏകദേശം 1,65,000 പേർക്കാണ് ഇറ്റലി ഈ വർഷം വിസ നൽകുന്നത്. [
പ്രധാനപ്പെട്ട വിസ രീതികൾ:
ഫ്ലൂസി വിസ (Decreto Flussi): വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന ഈ വിസയ്ക്ക് ഇറ്റലിയിലുള്ള ഒരു സ്പോൺസർ നിർബന്ധമാണ്. കൺസ്ട്രക്ഷൻ, ടൂറിസം, അഗ്രികൾച്ചർ, ഹെൽത്ത് കെയർ എന്നീ മേഖലകളിലാണ് കൂടുതൽ അവസരങ്ങൾ. [
]03:00 ഡിജിറ്റൽ നോമാഡ് വിസ (Digital Nomad Visa): ഓൺലൈനായി ജോലി ചെയ്യുന്നവർക്കും ഫ്രീലാൻസേഴ്സിനും വേണ്ടിയുള്ള പുതിയ വിസയാണിത്. പ്രതിമാസം ഏകദേശം 2.5 ലക്ഷം രൂപ വരുമാനമുള്ളവർക്ക് ഈ വിസ വഴി ഫാമിലി സഹിതം ഇറ്റലിയിൽ വരാം. [
]04:30 സ്റ്റഡി വിസ (Study Visa): മറ്റു യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഫീസിൽ പഠിക്കാനും സ്കോളർഷിപ്പ് നേടാനും ഇറ്റലിയിൽ സാധിക്കും. പഠനശേഷം വർക്ക് വിസയിലേക്ക് മാറാനും എളുപ്പമാണ്. [
]05:32 അസൈലോ പൊളിറ്റിക്കോ (Asilo Politico): പല ഏജന്റുമാരും തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്ന ഒന്നാണ് അഭയാർത്ഥി വിസ അഥവാ അസൈലോ. ഇത് അപേക്ഷിച്ച ഉടനെ കിട്ടുന്ന ഒന്നല്ല, മറിച്ച് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ തീരുമാനിക്കുന്ന ഒന്നാണ്. [
]08:44
ഈ വിഷയങ്ങളെക്കുറിച്ച് കൂടുതൽ വിശദമായി അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക:
0 Comments